Sorry, Registration has been closed.
Please contact : 9387350743
'മിരിസ്റ്റിക്ക 2017' ന് സമാപനം
ഫാറൂഖ് കോളേജ് ബോട്ടണി അസോസിയേഷനും സഹ്യാദ്രി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച 'മിരിസ്റ്റിക്ക – ബൊട്ടാണിക്കല്‍ ഫിയസ്റ്റ'യുടെ ഒന്നാം പതിപ്പിന് സമാപനം. ജനുവരി 20, 23 തിയ്യതികളിലായി ക്വിസ് മത്സരങ്ങള്‍, ചലച്ചിത്രപ്രദര്‍ശനങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി നടന്നു. അന്താരാഷ്ട്ര സുസ്ഥിര ടൂറിസം വികസന വര്‍ഷമായിരുന്നു പരിപാടിയുടെ മുഖ്യചര്‍ച്ചാവിഷയം. 23 ന് നടന്ന ചലച്ചിത്രമേളയുടെ സ്വിച്ചിങ്ങ് ഓണ്‍, കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഇ പി ഇമ്പിച്ചിക്കോയ നിര്‍വ്വഹിച്ചു. പരിപാടിയുടെ അധ്യക്ഷത ബോട്ടണി വിഭാഗം മേധാവി ഡോ. കെ. കിഷോര്‍ കുമാര്‍ നിര്‍വഹിച്ചു. ഡല്‍ഹി ജാമിയ മിലിയ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. തലത്ത് അഹമ്മദ് മേള സന്ദര്‍ശിച്ചു.
തുടര്‍ന്ന് നടന്ന ഡിജിറ്റല്‍ ക്വിസ് ഷോ 'ബിഗ് ക്വിസ് ഫൈനലി'ല്‍ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിലെ ഹനാന്‍ പി.ടി , ആഷിഖ് എന്നിവരുടെ ടീം ഒന്നാം സ്ഥാനത്തിനര്‍ഹരായി. ആഷിഖ് അഹമ്മദ് ടി.കെ, അജയ്. എന്‍ ( ഫിസിക്സ് ), ഷാദില്‍ കെ.എം, ആനന്ദ്. കെ. എസ് ( എം.സി.ജെ ), വര്‍ഷ. വി.കെ, നൌറീന്‍ ( മാത്‌സ് ), മുഹമ്മദ് ഫാസില്‍. ടി, മുഹമ്മദ് റാമി ( കെമിസ്ട്രി ) എന്നീ ടീമുകള്‍ യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസുകളും സാക്ഷ്യപത്രങ്ങളും ഡോ. എ. പി റാഷിബ, മിഥുന്‍ ഷാ എന്നിവര്‍ വിതരണം ചെയ്തു. ഡോ. ഹബീബ് റഹ്മാന്‍, ഡോ. സീനത്ത് മുഹമ്മദ് കുഞ്ഞി, രഹന മൊയ്തീന്‍ കോയ, ഷബ്ന വി.സി, ഹംന മറിയം തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിച്ചു. ആതിര. പി, ഷെല്ലി . ഇ. പി, ജിതിന്‍. വി തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.